Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BookSeries

ഇ​ൻ​ഷ്വ​റ​ൻ​സ് സാ​ക്ഷ​ര​ത: പു​സ്ത​ക പ​രമ്പര​യു​മാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് അ​ഥോ​റി​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സാ​​​ക്ഷ​​​ര​​​ത വ​​​ള​​​ർ​​​ത്താ​​​നാ​​​യി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് അ​​​ഥോ​​​റി​​​റ്റി ഉ​​​പ​​​ഭോ​​​ക്തൃ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കോ​​​മി​​​ക് പു​​​സ്ത​​​ക പ​​​ര​​​ന്പ​​​ര പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് റെ​​​ഗു​​​ലേ​​​റ്റ​​​റി ആ​​​ൻ​​​ഡ് ഡെവ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​ആ​​​ർ​​​ഡി​​​എ​​​ഐ) ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ജ​​​യ് സേ​​​ത്താ​​​ണ് പു​​​സ്ത​​​ക പ​​​ര​​​ന്പ​​​ര പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എ​​​ളു​​​പ്പ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കാ​​​നും അ​​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നും പു​​​സ്ത​​​കം ഉ​​​പ​​​ക​​​രി​​​ക്കും.

വി​​​വാ​​​ഹി​​​ത​​​രാ​​​യ സ്ത്രീ​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​നി​​​യ​​​മം, പ്രീ​​​മി​​​യം ഒ​​​ഴി​​​വാ​​​ക്ക​​​ൽ ആ​​​നു​​​കൂ​​​ല്യം, ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​ധി​​​ക സാ​​​ന്പ​​​ത്തി​​​ക പ​​​രി​​​ര​​​ക്ഷ തു​​​ട​​​ങ്ങി​​​യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​തും സ​​​വി​​​ശേ​​​ഷ​​​വു​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ സാ​​​ങ്കേ​​​തി​​​ക​​​മാ​​​യ ക​​​ഠി​​​ന പ​​​ദ​​​ങ്ങ​​​ൾ​​​ക്ക് പ​​​ക​​​രം ജീ​​​വി​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന ല​​​ളി​​​ത​​​മാ​​​യ ക​​​ഥ​​​പ​​​റ​​​ച്ചി​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​തി​​​ൽ വി​​​വ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

യു​​​വ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​പ​​​ദേ​​​ശ​​​ക​​​യു​​​ടെ യാ​​​ത്ര​​​യെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് പ​​​ര​​​ന്പ​​​ര ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഐ​​​എ​​​സി- ലൈ​​​ഫ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ക​​​മ​​​ലേ​​​ഷ് റാ​​​വു പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ആ​​​ദി​​​ത്യ ഗു​​​പ്ത മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

ഐ​​​എ​​​സി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ക​​​മ​​​ലേ​​​ഷ് റാ​​​വു, എ​​​ൽ​​​ഐ​​​സി എം​​​ഡി ദൊ​​​രൈ​​​സ്വാ​​​മി, പി​​​എ​​​ൻ​​​ബി മെ​​​റ്റ്‌ലൈഫ് എം​​​ഡി ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ സ​​​മീ​​​ർ ബ​​​ൻ​​​സാ​​​ൽ, ഇ​​​ന്ത്യ​​​ഫ​​​സ്റ്റ് ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എം​​​ഡി ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ ഋ​​​ഷ​​​ഭ് ഗാ​​​ന്ധി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. സോ​​​ണി​​​യ ഷേ​​​ണാ​​​യ് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

Latest News

Corehub Up